വാടക വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണം

Tuesday 05 August 2025 12:39 AM IST

കൊല്ലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട വാടക വ്യാപാരികൾക്കും അനുബന്ധ തൊഴിലാളികൾക്കും നഷ്ടപരിഹാരവും പുനരധിവാസ പാക്കേജുകളും നൽകണമെന്ന കോടതിവിധി ഉടൻ നടപ്പാക്കണമെന്ന് യുണൈറ്റഡ് മർച്ചന്റ് ചേംബർ ജില്ലാ കമ്മിറ്റി ഭാരവാഹികൾ. ഇന്ന് രാവിലെ 10ന് കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലയിൽ സമരപ്രഖ്യാപന കൺവെൻഷൻ ചേരും. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഒപ്പുശേഖരണം സംസ്ഥാന സെക്രട്ടറി ടി.കെ.മൂസ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ നിജാം ബഷി അദ്ധ്യക്ഷനാകും. പത്രസമ്മേളനത്തിൽ നിജാംബഷി, ആസ്റ്റിൻ ബെനൻ, ജി.ബാബുക്കുട്ടൻ പിള്ള, എച്ച്.സലീം, റൂഷ.പി.കുമാർ, എം.പി.ഫൗസിയ ബീഗം, നാസർ ചക്കാലയിൽ, നഹാസ് എന്നിവർ പങ്കെടുത്തു.