ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യമന്ത്റിയെ സന്ദർശിച്ചു
Tuesday 05 August 2025 1:27 AM IST
തിരുവനന്തപുരം: യാക്കോബായ സഭാദ്ധ്യക്ഷൻ മാർ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്കാ ബാവ മുഖ്യമന്ത്റി പിണറായി വിജയനെ ക്ലിഫ് ഹൗസിൽ സന്ദർശിച്ചു. മുഖ്യമന്ത്റിയും കുടുംബവും ചേർന്ന് ശ്രേഷ്ഠ ബാവായെ സ്വീകരിച്ചു. മുണ്ടക്കൈ- ചൂരൽമല ദുരിതാശ്വാസ നിധിയിലേക്ക് സഭയുടെ രണ്ടാമത്തെ ഗഡുവായി 50 ലക്ഷം രൂപയുടെ ചെക്ക് ബാവ മുഖ്യമന്ത്റിക്ക് കൈമാറി. മീഡിയാ സെൽ ചെയർമാൻ മാർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മുഖ്യമന്ത്റിയുടെ ഭാര്യ കമലാ വിജയൻ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ എന്നിവർ സന്നിഹിതരായിരുന്നു.