ആരോഗ്യമന്ത്രി മാപ്പുപറയണം: സതീശൻ
Tuesday 05 August 2025 1:28 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പ്രതിസന്ധി വെളിപ്പെടുത്തിയതിന്റെ പേരിൽ ഡോ. ഹാരിസിനെ ബലിയാടാക്കാനുളള ശ്രമത്തിൽ നിന്ന് ആരോഗ്യമന്ത്രി പിൻമാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അദ്ദേഹത്തെ മോഷണക്കേസിൽപ്പെടുത്താൻ ശ്രമിച്ചതിന് മന്ത്രി മാപ്പ് പറയണമെന്നും സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.ടി.പി വധക്കേസിലെ പ്രതികൾക്ക് നൽകുന്ന പിന്തുണയിൽ നിന്നും ആശവർക്കർക്കമാരുടെ സമരത്തെ അപമാനിക്കുന്നതിൽ നിന്നും സർക്കാരിൻ്റെ മുൻഗണനക്കാർ ആരെല്ലാമെന്ന് വ്യക്തമാണ്. പൊലീസിനും സി.പി.എം നേതാക്കൾക്കും പ്രതികളെ ഭയമാണ്. സിനിമാ കോൺക്ലേവ് വേദിയിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.