കളിമൺ ശില്പശാല

Tuesday 05 August 2025 1:41 AM IST

കോട്ടക്കൽ: ഗവ. രാജാസ് എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ഏകദിന കളിമൺ ശിൽപ്പശാല കൗതുകമായി. കഥയും പറച്ചിലുമായി മനസ്സിൽ സങ്കൽപ കഥാപാത്രങ്ങളെ സൃഷ്ടിച്ച് അവയെ കളിമൺ ശില്പങ്ങളായി രൂപപ്പെടുത്തിയെടുക്കുന്ന വിദ്യ ടെറാക്കോട്ട ആർട്ടിസ്റ്റ് കെ വി അവിനാശ് കുട്ടികൾക്ക് പകർന്ന് നൽകി.യുപി ,ഹൈസ്‌കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി സ്‌കൂളിലെ പ്രവർത്തി പരിചയ ക്ലബ്ബ് നേതൃത്വം കൊടുത്ത കളിമൺ ശില്പശാല ഹെഡ്മിസ്ട്രസ് പി.ജെ. ബബിത ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പിന്തുണ ശിൽപശാലയെ പരിപൂർണ വിജയത്തിലെത്തിച്ചു.

പ്രവർത്തി പരിചയ അദ്ധ്യാപികയായ പി.പി. മുഹ്സിന , കെ. അഞ്ജലി, വി.പി. റസാനത്ത് എന്നിവർ നേതൃത്വം നൽകി.