എസ്.പി.സി ദിനാചരണം സംഘടിപ്പിച്ചു.
Tuesday 05 August 2025 1:46 AM IST
കോട്ടക്കൽ: കോട്ടൂർ എ.കെ.എം എച്ച്.എസ്.എസ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.പി.സി ദിനാചരണം സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക കെ.കെ സൈബുന്നീസ ഉദ്ഘാടനം ചെയ്തു. എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എ. ശ്രീരേഖ അദ്ധ്യക്ഷത വഹിച്ചു. പതാക ഉയർത്തൽ, ആദരിക്കൽ ചടങ്ങ്, കേഡറ്റുകളുമായുളള സംവാദ സദസ്സ് , കലാപരിപാടികൾ, ബോധവൽക്കരണ ക്ലാസുകൾ, മധുര വിതരണം എന്നില നടന്നു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ പി. ഷഫീഖ് അഹമ്മദ് മുഖ്യ സന്ദേശം നൽകി. വുമൺ പ്രൊട്ടക്ഷൻ ഓഫീസറായ ശ്രുതി , അഡ്വ. റഹനാസ് എന്നിവർ ക്ലാസെടുത്തു. കേഡറ്റുകളായ നയന , മനുശ്രീ, ശ്രീരുദ്ര എന്നിവർ സംസാരിച്ചു.