അങ്കണവാടി ഉദ്ഘാടനം ഇന്ന്
Wednesday 06 August 2025 1:33 AM IST
പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 46ലക്ഷംരൂപ ചെലവഴിച്ച് നഗരസഭ 19-ാം വാർഡില്‍ നിർമ്മിച്ച അങ്കണവാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് അദ്ദേഹം നിർവഹിക്കും. നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ അദ്ധ്യക്ഷനാകും. വൈസ് ചെയർപേഴ്‌സൺ ആനി, വാർഡ് അംഗം മിനി എന്നിവർ പങ്കെടുക്കും.