ജോയിന്റ് കൗൺസിൽ

Tuesday 05 August 2025 4:32 PM IST

കാക്കനാട്: സിവിൽ സ്റ്റേഷൻ പരിസരത്ത് വിവിധ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന ജീവനക്കാരുടെ വാഹനങ്ങൾക്ക് അന്യായമായി പിഴ ചുമത്തുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെയും ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ആവശ്യമായ പാർക്കിംഗ് സൗകര്യമുള്ള ഷെഡുകൾ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജോയിന്റ് കൗൺസിൽ എറണാകുളം സിവിൽ സ്റ്റേഷൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷിന് നിവേദനം നൽകി. ജോയിന്റ് കൗൺസിൽ സിവിൽ സ്റ്റേഷൻ മേഖല സെക്രട്ടറി വിജീഷ് ചന്ദ്രൻ, പ്രസിഡന്റ് കെ.വി.അർജ്ജുൻ രാജ്, എം.സി.ഷൈല,

സി.എ.സനൂബ് എന്നിവർ നേതൃത്വം നൽകി.