കോൺഗ്രസ് കൂട്ടയോട്ടം 9ന്
Tuesday 05 August 2025 8:18 PM IST
കൊച്ചി: മയക്കുമരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വാക്കത്തൺ ക്വിറ്റ് ഇന്ത്യാ ദിനമായ 9ന് നടക്കും. രാവിലെ 6ന് കലൂർ സ്റ്റേഡിയത്തിൽ നിന്ന് മറൈൻ ഡ്രൈവിലേക്കാണ് കൂട്ടയോട്ടം. ലഹരിക്കെതിരെ വാർഡുതലങ്ങളിൽ വരെ രംഗത്തിറങ്ങുന്നതിന്റെ ആദ്യപടിയാണ് വാക്കത്തണെന്ന് സംഘാടക സമിതി ചെയർമാൻ ഹൈബി ഈഡൻ എം.പി., ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ പറഞ്ഞു.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ., പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും.