മത്സ്യ തൊഴിലാളി പ്രതിഷേധ മാർച്ച്
Tuesday 05 August 2025 8:34 PM IST
മട്ടാഞ്ചേരി: അമേരിക്കയുടെ ചുങ്ക വർദ്ധനവ് മത്സ്യമേഖലയെയും സംസ്കരണ മേഖലയെയും തകർക്കുന്നതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ. ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് മാർച്ച് ഉദ്ഘാടനം ചെയ്തു. കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന സെക്രട്ടറി എൻ.എ. ജെയിൻ അദ്ധ്യക്ഷത വഹിച്ചു. വേമ്പനാട്ട് കായൽ ഇക്കോ ഡെവലപ്‌മെന്റ് അതോറിട്ടി അടിയന്തരമായി രൂപീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. സുരേഷ് ശർമ്മ, സലിം ബാബു, ജയകൃഷ്ണൻ, വി.എൻ. ആനന്ദൻ, പി.വി. രാജൻ, വി.എൻ. ഷൺമുഖൻ, എൻ.എ. ജെയിൻ എന്നിവർ പ്രസംഗിച്ചു.