കെട്ടിട സമുച്ചയ ഉദ്‌ഘാടനം 31 ന്
Wednesday 06 August 2025 12:08 AM IST
രാമനാട്ടുകര: സംസ്ഥാന സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പിലാക്കി വരുന്ന ബഹുമുഖ വികസന പദ്ധതികളുടെ ഭാഗമായി ഫറോക്ക് ഗവ. താലൂക്കാശുപത്രിയ്ക്ക് പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയം 31 ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ആരോഗ്യ വകുപ്പ്മന്ത്രി വീണാ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്,ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം 11 ന് വൈകിട്ട് 5 ന് ഫറോക്ക് ചുങ്കം ഫാറൂഖ് കോളേജ് റോഡിൽ ഫാം റോക്ക് ഗാർഡനിൽ ( ബഷീർ പാർക്ക്) നടക്കും.