കുടുംബ സംഗമം നടത്തി

Wednesday 06 August 2025 12:45 AM IST
വയലിൽ എരിക്കഞ്ചേരി കുടുംബ സംഗമം വി.ഇ.മോയിമോൻ ഹാജി ഉദ്ഘാടനം ചെയ്യുന്നു

മുക്കം: വയലിൽ എരിക്കഞ്ചേരി കുടുംബ സംഗമം കുടുംബത്തിലെ മുതിർന്ന അംഗം വി.ഇ.മാേയി മോൻ ഹാജി ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വി.മരക്കാർ ഹാജി അദ്ധ്യക്ഷത വഹിച്ചു. വി .അബ്ദുള്ള കോയഹാജി, ഷാഫിഹാജി വള്ളിക്കാട് ,ഡോ. അബ്ദുള്ള കോയ കോഹിനൂർ ,വി. വീരാൻകോയ, വി .അബ്ദുൽ ജലീൽ,വി. അബ്ദുമോൻ, മാമ്പി കൊളക്കാടൻ കുന്നത്ത് പ്രസംഗിച്ചു. വി.അസ്സു കുടുംബ ചരിത്രം അവതരിപ്പിച്ചു. ഡോ:അബ്ദുള്ളക്കോയ രചിച്ച ഖുർആൻതഫ്സീർ വി .ഇ. മോയിമോൻ ഹാജി പ്രകാശനം ചെയ്തു. പരേതരായ മൊയ്തീൻ കോയഹാജി, ഉമ്മർകോയ ഹാജി, മുഹമ്മദ് മോൻ ഹാജി,കുഞ്ഞാലി എന്നിവരെ അനുസ്മരിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു.