ക്രിസിൽ റേറ്റിംഗിൽ ഹാട്രിക് നേടി ഇൻഫോപാർക്ക്

Wednesday 06 August 2025 1:49 AM IST

കൊച്ചി: മികച്ച സാമ്പത്തിക പ്രകടനത്തിനുള്ള അംഗീകാരമായി ക്രിസിൽ റേറ്റിംഗ് ഏജൻസിയുടെ എ സ്റ്റേബിൾ റേറ്റിംഗ് തുടർച്ചയായി മൂന്നാം വർഷവും കൈവരിച്ച് കൊച്ചി ഇൻഫോപാർക്ക്. കടബാദ്ധ്യത നിയന്ത്രണത്തിൽ വരുത്തിയും സർക്കാരിന്റെ സാമ്പത്തിക പിന്തുണ നേടിയുമാണ് നേട്ടം കൈവരിച്ചത്.

സാമ്പത്തിക അപകട സാദ്ധ്യതകളും ഏകീകൃത ബിസിനസ് സ്വഭാവവും വിലയിരുത്തിയാണ് ക്രിസിൽ റേറ്റിംഗ് നിർണയിക്കുന്നത്. സാമ്പത്തിക വെല്ലുവിളിയിൽ ഇൻഫോപാർക്ക് ആരോഗ്യകരമായ അവസ്ഥ നിലനിറുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക പ്രകടനവും ബാങ്കിംഗ് സാദ്ധ്യതകളും പരിശോധിക്കുന്ന റേറ്റിംഗ് ഏജൻസിയാണ് ക്രിസിൽ.

കെട്ടിട ദാതാക്കളെന്നതിനപ്പുറം ലോകനിലവാരത്തിലുള്ള ഐ.ടി ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനാണ് ഇൻഫോപാർക്കിന്റെ ശ്രമം. ക്രിസിൽ റേറ്റിംഗിലെ നേട്ടം ഇതിന് ഊർജം പകരും.

സുശാന്ത് കുറുന്തിൽ

ഇൻഫോപാർക്ക് സി.ഇ.ഒ