വിസാനടപടികളും ടിക്കറ്റും വെല്ലുവിളി: കെ.എം.ടി.എഫ്.എഫ്
കൊച്ചി: വിസാനടപടികൾ വൈകുന്നതും സീസണിലെ വിമാന ടിക്കറ്റ് ലഭ്യതയിലെ തടസങ്ങളും മെഡിക്കൽ ടൂറിസത്തിന് വെല്ലുവിളിയാണെന്ന് കേരള മെഡിക്കൽ ടൂറിസം ഫെസിലിറ്റേഴ്സ് ഫോറം (കെ.എം.ടി.എഫ്.എഫ് ) പറഞ്ഞു. വി.പി.എസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എ. അബൂബക്കർ (പ്രസിഡന്റ് ), നൗഫൽ ചാക്കേരി (സെക്രട്ടറി), അയൂബ് പി.എച്ച് (ട്രഷറർ ) എന്നിവർ ചുമതലയേറ്റു. കൊച്ചി മേഖലാ ഭാരവാഹികളായി അബ്ദുൾ റസാഖ് (പ്രസിഡന്റ് ), ഷക്കീല സുബൈർ (സെക്രട്ടറി), റിയാസ് വി.എ. (ട്രഷറർ), കാലിക്കറ്റ് മേഖലാ ഭാരവാഹികളായി നിയാസ് പി. (പ്രസിഡന്റ് ), ഫൈസൽ എ.ടി. (സെക്രട്ടറി), സമീർ എ.കെ. (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.