കാപ്രി ഗ്ലോബലിന് ലാഭവർദ്ധന

Wednesday 06 August 2025 1:04 AM IST

കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ കാപ്രി ഗ്ലോബൽ ക്യാപ്പിറ്റൽ ലിമിറ്റഡിന്റെ സംയോജിത അറ്റാദായം ആദ്യപാദത്തിൽ ഇരട്ടിയിലധികം വർദ്ധിച്ച് 175 കോടി രൂപയായി. കഴിഞ്ഞവർഷം ഇതേകാലത്ത് 76 കോടി രൂപയായിരുന്നു ലാഭം. ജൂൺ പാദത്തിൽ വരുമാനം 41 ശതമാനം വർദ്ധിച്ച് 582 കോടിയായി. ആസ്തികൾ 42 ശതമാനം വർദ്ധിച്ച് 24,754 കോടിയായെന്ന് കാപ്രി ഗ്ലോബൽ ക്യാപ്പിറ്റൽ ലിമിറ്റഡിന്റെ സ്ഥാപകനും എം.ഡിയുമായ രാജേഷ് ശർമ്മ പറഞ്ഞു.