വുമൺ ഫെസിലിറ്റർ നിയമനം
Wednesday 06 August 2025 12:12 AM IST
തിരുവല്ല : കടപ്ര ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്ററെ നിയമിക്കുന്നതിന് യോഗ്യതയുള്ള വനിത ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വുമൺ സ്റ്റഡീസ്/ സൈക്കോളജി/ സോഷ്യൽ വർക്ക് / സോഷ്യോളജി എന്നീ വിഷയങ്ങളിൽ എതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം, കൗൺസിലിംഗ് ഗ്രാമപഞ്ചായത്തിൽ ലഭിക്കും. ഉദ്യോഗാർത്ഥികൾ കടപ്ര ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ മുമ്പാകെ എട്ടിന് വൈകിട്ട് 3ന് മുമ്പ് അപേക്ഷ നൽകി അസ്സൽ സർട്ടിഫിക്കറ്റുകളുമായി 12ന് രാവിലെ 11ന് അഭിമുഖത്തിൽ പങ്കെടുക്കണം. വിവരങ്ങൾക്ക് പ്രവൃത്തി ദിനങ്ങളിൽ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.