ദളിത് ഫ്രണ്ട് (എം) ജില്ലാ നേതൃയോഗം

Wednesday 06 August 2025 12:04 AM IST

ശാസ്താംകോട്ട: കഴിവും പ്രാഗൽഭ്യവും തെളിയിച്ചുകൊണ്ടിരിക്കുന്ന പട്ടിക വിഭാഗങ്ങളെ കഴിവില്ലാത്തവരായി ചിത്രീകരിച്ച് അവസരങ്ങൾ അപഹരിക്കാനുള്ള ഗൂഢതന്ത്രങ്ങൾ ചെറുത്ത് തോൽപ്പിക്കുമെന്ന് ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ. ദളിത് ഫ്രണ്ട് (എം) ജില്ലാ നേതൃയോഗം ശാസ്താംകോട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയത്ത് 24ന് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ജില്ലയിൽ നിന്ന് മുന്നൂറുപേർ പങ്കെടുക്കും. ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി.ശിവാനന്ദനെ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് മടത്തറ ശ്യാം അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറിമാരായ മൈനാഗപ്പള്ളി ജയകുമാർ, വൈസ് പ്രസിഡന്റ് സി.കെ.രാജൻ, അജയൻ വയലിത്തറ, ഗംഗാധരൻ ചണ്ണപ്പേട്ട, ശിമടത്തറ, ആതിര തുടങ്ങിയവർ സംസാരിച്ചു.