ബോട്ട് അപകടം: പൊതുജനാഭിപ്രായം തേടുന്നു
Wednesday 06 August 2025 12:04 AM IST
തിരുവനന്തപുരം:മലപ്പുറം താനൂർ തൂവൽ തീരം ബീച്ചിലുണ്ടായ ബോട്ട് അപകടം അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷൻ രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു.ലൈസൻസിംഗ്, എൻഫോഴ്സ്‌മെന്റ് സംവിധാനങ്ങളുടെ പര്യാപ്തത, ജലഗതാഗത മേഖലയിലെ സുരക്ഷാപരിഹാരങ്ങൾ, മുൻകാല അന്വേഷണ റിപ്പോർട്ടുകളുടെ നടപ്പാക്കൽ എന്നിവ രണ്ടാം ഘട്ടത്തിൽ പരിശോധിക്കും.സെപ്തംബർ ഒന്നിനുമുമ്പ് നിർദ്ദേശങ്ങൾ രേഖാമൂലം കമ്മിഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ പൊതു ഹിയറിംഗികളിൽ നേരിട്ട് ഹാജരായി വാക്കാലോ രേഖാമൂലമോ സമർപ്പിക്കാം.സിറ്റിംഗിന്റെ വിശദാംശങ്ങൾക്ക് 0471 2336939.