പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Wednesday 06 August 2025 12:06 AM IST

പെരിന്തൽമണ്ണ: കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച ബി.ജെ.പി നടപടിക്കെതിരെ എൽ.ഡി.എഫ് മങ്കട നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ അങ്ങാടിപ്പുറത്ത് സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. രമേശൻ ഉദ്ഘാടനം ചെയ്തു. ജോസ് വർഗീസ് അദ്ധ്യക്ഷനായി. മങ്കട ഏരിയ സെക്രട്ടറിമോഹനൻ പുളിക്കൽ, അഡ്വ. ടി.കെ റഷീദലി, എ. ഹരി, കെ.ടി. നാരായണൻ, ഷിബിൻ തൂത എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് മണ്ഡലം കൺവീനർ എം.പി. അലവി സ്വാഗതവും സി. സജി നന്ദിയും പറഞ്ഞു.