ബി എസ്.എൻ.എൽ കേബിൾ നശിപ്പിച്ചു

Wednesday 06 August 2025 12:13 AM IST

കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ ബി.എസ്.എൻ.എൽ കേബിളുകൾ വ്യാപകമായി നശിപ്പിക്കുന്നു. കരാറുകാരൻ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. സ്വകാര്യ നെറ്റ് വർക്ക് തൊഴിലാളികളാണ് ഇതിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ മാസം 75000 രൂപയുടെ കേബിളുകൾ നശിപ്പിച്ചു. ബി.എസ്.എൻ.എൽ കോൺട്രാക്ട് ലേബലിൽ നൽകുന്ന വർക്കുകൾക്കാണ് നഷ്ടം വരുത്തുന്നത്. നെറ്റ് വർക്ക്‌ പ്രശ്നം രൂക്ഷമായതിനാൽ നേരിട്ട് പരാതി നൽകാൻ എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ ചേർന്ന ടി.എ.സി തീരുമാനിച്ചു. കരുനാഗപ്പള്ളി പൊലീസ്, കൊല്ലം കമ്മിഷണർ എന്നിവർക്ക് ബി.എസ്.എൻ.എൽ പരാതി നൽകിയതായി ടെലികോം അഡ്വൈസറി കമ്മിറ്റി മെമ്പർ കൂടിയായ മഞ്ജുക്കുട്ടൻ അറിയിച്ചു.