ചാരായവുമായി അറസ്റ്റിൽ
Wednesday 06 August 2025 12:16 AM IST
കൊല്ലം: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 13 ലിറ്റർ ചാരായവുമായി വൃദ്ധൻ അറസ്റ്റിലായി. പവിത്രേശ്വരം സ്വദേശി സത്യശീലനാണ് (62) പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എഴുകോൺ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.സാജൻ, ഐ.ബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിജുമോൻ, പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ ശരത്ത്, ശ്രീജിത്ത് മിറാൻഡ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വിഷ്ണു, അനന്തു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്നേഹ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.