ക്ലാസ് സംഘടിപ്പിച്ചു

Wednesday 06 August 2025 12:22 AM IST

പെരിന്തൽമണ്ണ: വിരമിച്ച അദ്ധ്യാപക കൂട്ടായ്മ ഷെൽട്ടർ പെരിന്തൽമണ്ണ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേത്ര സംരക്ഷണവും നേത്രദാനത്തിന്റെ പ്രാധാന്യവും എന്ന വിഷയത്തിൽ ക്ലാസ് നടത്തി. കെ.ജി.എം.ഓ.എ ജില്ലാ പ്രസിഡന്റും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധനുമായ ഡോ. ജലാലാണ് ക്ലാസ് നയിച്ചത്. 47 പേർ പങ്കെടുത്തു. നേത്രദാന സമ്മതപത്രം വിതരണം ചെയ്തു. സി.എം. ഉണ്ണിക്കൃഷ്ണൻ, സുധാകുമാരി, വി.കെ ശശിധരൻ, ശോഭന തുടങ്ങിയവർ സംസാരിച്ചു. നേത്രദാനത്തിന്റെ തുടർ പരിപാടിയായി, അവയവദാന ദിനമായ ആഗസ്റ്റ് 13ന് എം.ഇ.എസ്. മെഡിക്കൽ കോളേജും ഷെൽട്ടറും സംയുക്തമായി അവയവദാന, ശരീരദാന ക്ലാസ് നടത്താനും തീരുമാനിച്ചു.