പെൺവേഷത്തിൽ പള്ളിയിൽ കയറിയ യുവാവ് പിടിയിൽ

Wednesday 06 August 2025 1:15 AM IST

പാലക്കാട്:അട്ടപ്പാടി ഗൂളിക്കടവ് ഫാത്തിമ മാതാ പള്ളിയിൽ പെൺവേഷം ധരിച്ച് കയറിയ യുവാവിനെ അഗളി പൊലീസ് കസ്റ്റഡിയിൽ എടുത്തു.വയനാട് സ്വദേശി റോമിയോ ആണ് പിടിയിലായത്.ചുരിദാർ ധരിച്ച് പള്ളിയിൽ കയറിയ ഇയാളുടെ കൈയിൽ ഫോണോ മറ്റ് തിരിച്ചറിയൽ രേഖകളോ ഇല്ല. മോഷണ ശ്രമമാണോയെന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.