ജസ്റ്റിസ് സോഫി ഇന്ന് ചുമതലയേൽക്കും

Wednesday 06 August 2025 1:18 AM IST

തിരുവനന്തപുരം: പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ ചെയർപേഴ്സൺ റിട്ട. ജസ്റ്റിസ് സോഫി തോമസ് ഇന്ന് ചുമതലയേൽക്കും. തൈക്കാട് നോർക്ക സെന്ററിലെ ആറാം നിലയിലുള്ള കമ്മിഷൻ ആസ്ഥാനത്ത് രാവിലെ 10നാണ് ചടങ്ങ്. എറണാകുളം, മൂവാറ്റുപുഴ സ്വദേശിയായ ജസ്റ്റിസ് സോഫി തോമസ് 2021 മുതൽ 2025 ഫെബ്രുവരി വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു. പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നയീം, ജോസഫ് ദേവസ്യ പൊൻമാങ്കൽ, എൻ.ആർ.ഐ (കെ) കമ്മിഷൻ സെക്രട്ടറി (ജയറാം കുമാർ. ആർ) എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ.