അടൂരിനെതിരെ ഗോവിന്ദൻ

Wednesday 06 August 2025 1:34 AM IST

തിരുവനന്തപുരം: സിനിമാ കോൺക്ലേവിൽ അടൂർ നടത്തിയ വിവാദ പരാമർശത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനാധിപത്യത്തോടുള്ള നീതികേടാണ് അടൂരിന്റെ പരാമർശം. ഫ്യൂഡൽ ജീർണതയാണ് അടൂരിന്റെ വാക്കുകളിലെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്ത് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഗോവിന്ദൻ ഇങ്ങനെ പ്രതികരിച്ചത്.