പ്രവാസികൾക്ക് ഇനി ഇരട്ടിസന്തോഷം; ശമ്പളത്തോടെ ഒരു ദിവസത്തെ അവധി ലഭിക്കും, തീയതി പ്രഖ്യാപനം ഉടൻ
Wednesday 06 August 2025 10:44 AM IST
ദുബായ്: യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും സ്വദേശികൾക്കും സെപ്‌തംബർ മാസത്തിൽ ഒരു ദിവസം അവധി ലഭിക്കും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിനാണ് ഈ അവധി ലഭിക്കുക. ഇസ്ലാമിക കലണ്ടർ അനുസരിച്ച്, പിറ കാണുന്നത് ആശ്രയിച്ചാകും ഈ തീയതി പ്രഖ്യാപിക്കുക.
റബി അൽ അവ്വൽ 12നാണ് മുഹമ്മദ് നബിയുടെ ജന്മദിനം. 2025ലെ റബി അൽ അവ്വൽ ഓഗസ്റ്റ് 23 ശനി അല്ലെങ്കിൽ 24 ഞായറാഴ്‌ച ആകും ആരംഭിക്കുന്നത്. അങ്ങനെയെങ്കിൽ സെപ്‌തംബർ മൂന്ന് ബുധൻ അല്ലെങ്കിൽ നാല് വ്യാഴം ആയിരിക്കും ജന്മദിനം. ഈ ദിനം യുഎഇയിലെ താമസക്കാർക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും.
ചാന്ദ്ര ദർശനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഹിജ്‌റി അഥവാ ഇസ്ലാമിക കലണ്ടർ. ഓരോ മാസവും അമാവാസി ദർശനത്തോടെയാണ് മാസം ആരംഭിക്കുന്നത്. ഹിജ്‌റി വർഷം ഗ്രിഗോറിയൻ വർഷത്തേക്കാൾ ഏകദേശം 11 ദിവസം കുറവാണ്.