'അടുക്കളത്തോട്ടം തയ്യാറാക്കും'
Wednesday 06 August 2025 4:23 PM IST
കൊച്ചി: ജൈവകൃഷി പ്രോത്സാഹിപ്പിച്ച് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന് റെസിഡന്റ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റി അംഗ അസോസിയേഷനുകൾ വഴി ജില്ലയിൽ 1000 അടുക്കളത്തോട്ടങ്ങൾ ഒരുക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ജോസഫ് എം. പുതുശേരി നിർവഹിച്ചു. കെ.എസ്. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സുധാ ദിലീപ്കുമാർ, ജില്ലാ പ്രസിഡന്റ് കുമ്പളം രവി, സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, വൈസ് ചെയർമാന്മാരായ സേവ്യർ തായങ്കരി, അയൂബ് മേലേടത്ത്, ട്രഷറർ ടി.എൻ. പ്രതാപൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഏലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു