താഹാ മുഹമ്മദ് അംബാസസഡർ
Wednesday 06 August 2025 5:40 PM IST
കൊച്ചി: അമേരിക്കയിലെ അർക്കൻസാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വിൽ അംബാസഡറായി തിരുവനന്തപുരം സ്വദേശി താഹാ മുഹമ്മദ് അബ്ദുൽ കരീമിനെയാണ് ഗവർണർ സാറാ ഹക്കബീ സാൻഡേഴ്‌സ് പ്രഖ്യാപിച്ചു. അർക്കൻസാസിന് ആഗോളതലത്തിൽ ബന്ധങ്ങൾ വളർത്തുകയാണ് അംബാസിഡറുടെ ദൗത്യം. നിയമനത്തിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് കൺസൾട്ടിംഗ്, റീട്ടെയിൽ, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ട്രേഡിംഗ്, സ്ട്രാറ്റജിക് അഡ്വൈസർ എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ് താഹ. ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദധാരിയാണ്. ജി.സി.സിയിലെ ഹാർവാർഡ് ബിസിനസ് സ്‌കൂൾ ക്ലബിന്റെ സെക്രട്ടറിയും ബോർഡ് പ്രതിനിധിയും ഖത്തർ കൺട്രി ഹെഡുമാണ്. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (ഐ.ബി.പി.സി), ഖത്തറിന്റെ പ്രസിഡന്റുമാണ്.