'ഈ താലിയും മാലയും ഗോസിപ്പുകള്‍ക്കുള്ള മറുപടി'; ജാന്‍മണിയും അഭിഷേകും വിവാഹിതരായി ?

Wednesday 06 August 2025 7:30 PM IST

കഴിഞ്ഞ സീസണ്‍ ബിഗ് ബോസിലൂടെയാണ് അസമില്‍ നിന്നുള്ള സെലിബ്രിറ്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിയെ മലയാളികള്‍ കണ്ടുതുടങ്ങിയത്. സീസണിലെ സഹ മത്സരാര്‍ത്ഥിയായിരുന്ന അഭിഷേകും ജാന്‍മണിയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള റീല്‍സ് വീഡിയോകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകാറുമുണ്ട്. രണ്ട് പേരും പ്രണയത്തിലാണെന്നും ലിവിംഗ് റിലേഷനിലാണെന്നും ഉടനെ വിവാഹിതരാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലെ അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ ഇൗ ചോദ്യം നേരിട്ടിട്ടുണ്ടെങ്കിലും കൃത്യമായി ഒരു മറുപടി ഇരുവരും നല്‍കിയിട്ടില്ല. ഇപ്പോഴിതാ, ജാന്‍മണിയും അഭിഷേകും ഒന്നിച്ചുള്ള ഒരു വിവാഹ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. പൂമാലയണിഞ്ഞ്, വധൂവരന്‍മാരെപ്പോലെയാണ് ഇരുവരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ വിവാഹിതരായെന്ന രീതിയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

സിന്ദൂരം ഉള്‍പ്പെടെ അണിഞ്ഞാണ് ജാന്‍മണിയെ വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഇത് വിവാഹിതരായതിന്റെ ചിത്രങ്ങളല്ലെന്നും വെറും ഫോട്ടോ ഷൂട്ട് മാത്രമാണെന്നും സൂചനകളുണ്ട്. വീഡിയോയില്‍ കാണുന്ന വേഷത്തില്‍ ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളോട് ജാന്‍മണി സംസാരിക്കുന്നുമുണ്ട്. 'ഒരുപാടുകാലം ആഗ്രഹിച്ചാണ് ഈ ഒരു മുഹൂര്‍ത്തം, സത്യം' എന്നാണ് ജാന്‍മണി പറയുന്നത്. 'ഗോസിപ്പുകള്‍ക്കുള്ള മറുപടിയാണ് ഈ താലിമാലയും വരണമാല്യവും' എന്നും ഇരുവരും പറയുന്നു.