ലേബർ ഓഫീസ് മാർച്ച് നടത്തി

Thursday 07 August 2025 12:33 AM IST
'

കൊയിലാണ്ടി: സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി അസിസ്റ്റന്റ് ലേബർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം സി.അശ്വനി ദേവ് ധർണ്ണ ഉദ്ഘാടനം ചെയ്തു. മഹമൂദ് മൂടാടി അദ്ധ്യക്ഷത വഹിച്ചു. രാജീവൻ പി.കെ. റനീഷ് എ.കെ, ഷാഹി പി.പി, ഷഫീഖ് ടി.വി, സജിത കെ, സുരേഷ് പി.എം നാരായണൻ തച്ചറക്കൽ നേതൃത്വം നൽകി. എ.ശശീന്ദ്രൻ, സന്തോഷ്, നവീൻ ലാൽ പാടിക്കുന്ന്, എസ്.ഡി സലീഷ്കുമാർ, രാഖില ടി.വി, ഷാജു ചെറുക്കാവിൽ പ്രസംഗിച്ചു.