ഗുരുമൂർത്തി കാശി നാഥിന് പുരസ്കാരം
Wednesday 06 August 2025 7:41 PM IST
കൊച്ചി: ഈ വർഷത്തെ 'ബുക്കർമാൻ ടാഗോർ സ്മൃതി പുരസ്‌കാരത്തിന് വിദ്യാഭ്യാസ പരിഷ്‌കർത്താവും 'ഐടി ഫോർ ചേഞ്ച്' സ്ഥാപകനുമായ ഗുരുമൂർത്തി കാശിനാഥൻ അർഹനായി. 10,001 രൂപയും പ്രശസ്തിപത്രവും സുധി അന്ന (ചിത്രകാരനും ചലച്ചിത്രകാരനും) രൂപകല്പന ചെയ്ത ശില്പവുമാണ് സമ്മാനം. രബീന്ദ്രനാഥ ടാഗോറിന്റെ സാംസ്‌കാരിക വിദ്യാഭ്യാസ ദർശനത്തെ ഉൾക്കൊണ്ട് സമൂഹത്തിൽ മാറ്റമുണ്ടാക്കുന്ന ശക്തിയായി പ്രവർത്തിക്കുന്നവർക്കാണ് ഈ പുരസ്‌കാരം. സെപ്തംബറിൽ കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ബുക്കർമാൻ ചീഫ് എഡിറ്റർ ഇ.എസ്. ഷാജേന്ദ്രൻ അറിയിച്ചു.