ജില്ലാ സിവിൽ സർവീസസ് ടൂർണമെന്റ് ഇന്ന് സമാപിക്കും
Thursday 07 August 2025 12:28 AM IST
മലപ്പുറം: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരുടെ സിവിൽ സർവീസസ് ടൂർണമെന്റിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തുടക്കമായി. ഏറനാട് താലൂക്ക് തഹസിൽദാർ കെ.എസ്.. അഷറഫ് മേള ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി വി.ആർ. അർജുൻ അദ്ധ്യക്ഷത വഹിച്ചു. ഡി.എസ്.ഒ അൻവർ സാദത്ത് സ്വാഗതം പറഞ്ഞു.സ്‌പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.എ. നാസർ, വിവിധ സർവീസ് സംഘടനകളെ പ്രതിനിധീകരിച്ച് ജിതേഷ്, ഡോ. സീമ, കൃഷ്ണ പ്രസാദ്, ബഷീർ, സി. ഉണ്ണികൃഷ്ണൻ, പി.എൻ. നിലൂഫർ, സുജാത ഹോക്കി കോച്ച് മുഹമ്മദ് യാസിർ പങ്കെടുത്തു.