ഉദ്ഘാടനം ചെയ്തു

Thursday 07 August 2025 12:36 AM IST
അരിക്കുളം മുക്കിൽ അനുവദിച്ച ഹൈമാസ് ലൈറ്റും പള്ളിക്കൽ ബാലകൃഷ്ണൻ നായർ സ്മാരക ബസ് കാത്തിരുപ്പ് കേന്ദ്രവും ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: ടി പി രാമകൃഷ്ണൻ എം എൽ എ യുടെ വികസന ഫണ്ടിൽ നിന്നും അരിക്കുള മുക്കിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെയും പള്ളിക്കൽ ബാലകൃഷ്ണൻ നായർ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റേയും ഉദ്ഘാടനം ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. രജനി, എം. പ്രകാശൻ, ടീ .രജില, ദിനേശൻ പള്ളിക്കൽ, സി.രാധ, എ.കെ.എൻ. അടിയോടി, സി. പ്രഭാകരൻ, രാമചന്ദ്രൻ നീലാംബരി, അഷറഫ് വള്ളോട്ട്, രാധാകൃഷ്ണൻ എടവന , ഇ .രാജൻ, കെ എം മുഹമ്മദ് , ടി.താജുദ്ധീൻ, കുഞ്ഞിക്കണ്ണൻ ഇടച്ചേരി, ഒ.കെ. ചന്ദ്രൻ, ബാലകൃഷ്ണൻ അരിക്കുളം പ്രസംഗിച്ചു.