ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് ക്യാമ്പ് നീലേശ്വരത്ത്
Thursday 07 August 2025 1:04 AM IST
കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ ക്യാമ്പ് ഈ മാസം 9,10 തീയതികളിൽ കാസർഗോഡ് നീലേശ്വരം മലബാർ ഓഷ്യൻ റിസോർട്ടിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്വർണവ്യാപാര മേഖല അഭിമുഖീകരിക്കുന്ന നിയമങ്ങൾ ചർച്ച ചെയ്യും. സർക്കാരുകൾക്ക് മുന്നിൽ അവതരിപ്പിക്കേണ്ട രൂപരേഖയും തയ്യാറാക്കും. ഓണക്കാലത്ത് സ്വർണ വ്യാപാരം കൂടുതൽ മെച്ചപ്പെടുത്താനുള്ള പരിപാടികളും അവതരിപ്പിക്കുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ അറിയിച്ചു.