മോട്ടറോള മോട്ടോ ജി86 പവർ പുറത്തിറക്കി
Thursday 07 August 2025 12:07 AM IST
കൊച്ചി: ബഡ്ജറ്റ് സ്മാർട്ട്‌ഫോണുകളിൽ ശക്തമായ സാന്നിദ്ധ്യമറിയിച്ച് മോട്ടോ ജി86 പവർ പുറത്തിറക്കി മോട്ടറോള. സെഗ്‌മെന്റിലെ മികച്ച 1.5 കെ. പി.ഒ.എൽ.ഇ.ഡി ഡിസ്‌പ്ലേ, 4500 നിറ്റ്‌സ് ബ്രൈറ്റ്‌നെസ്, മോട്ടോ എ.ഐ സഹിതമുള്ള മുൻനിര 50എം.പി ഒ.ഐ.എസ് സോണി എൽ.വൈ.ടി 600 ക്യാമറ, ഉയർന്ന 6720 എം.എ.എച്ച് ബാറ്ററി, എം.ഐ.എൽ 810എച്ച് വരുന്ന ഐ.പി68/ഐ.പി 69 ശക്തമായ മീഡിയടെക് ഡൈമെൻസിറ്റി 7400 എന്നിവ ഉൾക്കൊള്ളുന്നവയാണ് മോട്ടോ ജി86 പവർ.
ധാരാളം ഫീച്ചറുകളുമായി 8 ജി.ബി റാം 128 ജി.ബി സ്റ്റോറേജിൽ വരുന്ന മോട്ടോ ജി86 പവറിന് 16,999 രൂപയാണ് പ്രാരംഭവില. അൾട്രാപ്രീമിയം വീഗൻ ലെതർ ഡിസൈനിൽ ഗോൾഡൻ സൈപ്രസ്, കോസ്മിക് സ്‌കൈ, സ്‌പെൽബൗണ്ട് എന്നീ മൂന്ന് നിറങ്ങളിൽ മോട്ടോ ജി86 പവർ ലഭ്യമാണ്.