2030ഓടെ ഇന്ത്യയിൽ നിന്ന് 80 ബില്യൺ ഡോളറിന്റെ ഇ-കൊമേഴ്‌സ് കയറ്റുമതി ലക്ഷ്യം
ആമസോണും എഫ്.ഐ.ഇ.ഒയും തമ്മിൽ ധാരണ
കൊച്ചി: ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി ആമസോൺ ഇന്ത്യ ഫെഡറേഷൻ ഒഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷനുമായി (എഫ്.ഐ.ഇ.ഒ) ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യയിലുടനീളമുള്ള എം.എസ്.എം.ഇകൾക്ക് വില്പ്നശേഷി കൈവരിക്കുന്നതിനും ഇകൊമേഴ്‌സ് കയറ്റുമതി അവസരങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനുമായി ഇകൊമേഴ്‌സ് എക്‌സ്‌പോർട്ട് ടാസ്‌ക് ഫോഴ്‌സും സ്ഥാപിക്കും. രാജ്യത്തുടനീളമുള്ള ചെറുകിട ബിസിനസുകളുടെയും ഉത്പാദകരുടെയും ശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
ധാരണയുടെ ഭാഗമായി ഹോം ലിനൻ ആൻഡ് ഡെക്കർ, ആരോഗ്യം, വ്യക്തിഗത പരിചരണം, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയുടെ പ്രധാന കയറ്റുമതിക്കാർക്കായി ആമസോണും എഫ്.ഐ.ഇ.ഒയും ചേർന്ന് വിവിധ സെഷനുകൾ നടത്തും.
പ്രാദേശിക വ്യാപാരികളുടെ ശൃംഖലകൾ സൃഷ്ടിക്കും.
കരകൗശല വസ്തുക്കൾ, വീട്ടുപകരണങ്ങൾ, വെൽനസ് ഉൽപ്പന്നങ്ങൾ, പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ തുടങ്ങി കയറ്റുമതിക്ക് അനുയോജ്യമായ വിഭാഗങ്ങളിൽ നിന്നുള്ള മികച്ച വില്പ്നക്കാരെയും നിർമ്മാതാക്കളെയും എഫ്.ഐ.ഇ.ഒ തിരഞ്ഞെടുക്കും.
അന്താരാഷ്ട്ര വിപണികളിലെ പ്രവർത്തനങ്ങളിൽ ആമസോൺ ഈ ബിസിനസുകളെ സഹായിക്കും.
ആമസോൺ ഗ്ലോബൽ സെല്ലിംഗിലും എം.എസ്.എം.ഇകളെ ഉൾപ്പെടുത്തും. അതിലൂടെ അവർക്ക് ആഗോളതലത്തിൽ കോടിക്കണക്കിന് ആമസോൺ ഉപഭോക്താക്കളിലേക്ക് എത്താൻ കഴിയും
ശ്രീനിധി കൽവപ്പുടി
ഇന്ത്യ മേധാവി
ആമസോൺ ഗ്ലോബൽ സെല്ലിംഗ്