ഓ​ണ​ക്കാ​ല​ത്ത് ​​സ​പ്ലൈ​കോയുടെ ഗി​ഫ്റ്റ് ​കാ​ർ​ഡ്

Thursday 07 August 2025 1:20 AM IST

കൊച്ചി: സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ 500 രൂപ, 1000 രൂപ ഗിഫ്റ്റ് കാർഡുകൾ പുറത്തിറക്കി സപ്ലൈകോ. ഇതുപയോഗിച്ച് സപ്ലൈകോ വില്പന ശാലകളിൽ നിന്ന് ഒക്ടോബർ 31 വരെ സാധനങ്ങൾ വാങ്ങാം. 18 ഇന സമൃദ്ധി കിറ്റ്, 10 ഇന സമൃദ്ധി മിനി കിറ്റ്, 9 ഇന ശബരി സിഗ്‌നേച്ചർ കിറ്റ് എന്നിവയും സപ്ലൈകോ ഇറക്കും. ഓണത്തോടനുബന്ധിച്ച് 1,225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്‌ക്കും 625 രൂപയുടെ സമൃദ്ധി മിനി കിറ്റ് 500 രൂപയ്‌ക്കും 305 രൂപയുടെ ശബരി സിഗ്‌നേച്ചർ കിറ്റ് 229 രൂപയ്‌ക്കുമാണ് സപ്ലൈകോ നൽകുന്നത്.

സമൃദ്ധി കിറ്റ് അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, ശബരി ബ്രാൻഡ് ഗോൾഡ് തേയില, കടുക്, ഉലുവ, ജീരകം, മഞ്ഞൾപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്‌സ്, മിൽമ നെയ്യ്, കിച്ചൻ ട്രഷേഴ്‌സ് സാമ്പാർ പൊടി, ആശീർവാദ് ആട്ട, ശർക്കര പൊടി, കിച്ചൻ ട്രഷേഴ്‌സ് മാങ്ങ അച്ചാർ, കടല.

സമൃദ്ധി മിനി കിറ്റ്

അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, കടുക്, മഞ്ഞൾപ്പൊടി, പായസം മിക്‌സ്, മിൽമ നെയ്യ്, കിച്ചൻ ട്രഷേഴ്‌സ് സാമ്പാർപൊടി, ശർക്കരപ്പൊടി.

ശബരി സിഗ്‌നേച്ചർ കിറ്റ്

മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, സാമ്പാർ പൊടി, രസം പൊടി, ഉലുവ, കടുക്, പാലട/സേമിയ പായസം മിക്‌സ്, പുട്ടുപൊടി.

50% വരെ വിലക്കുറവ്

ഓണക്കാല വില്പനയിൽ 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളോ 10 മുതൽ 50 വരെ ശതമാനം വിലക്കുറവോ നൽകും. ഓണക്കാലത്ത് ആയിരം രൂപയിലധികം സാധനങ്ങൾ വാങ്ങുന്നവർക്കായി നറുക്കെടുപ്പ് നടത്തും. ഒരു പവൻ സ്വർണ നാണയമടക്കമാണ് സമ്മാനങ്ങൾ.