സി.കേശവൻ അവാർഡ് പ്രവാസി വ്യവസായി നസീർ വെളിയിലിന്
കൊല്ലം: തിരു-കൊച്ചി മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന സി.കേശവന്റെ സ്മരണയ്ക്കായി സി.കേശവൻ സ്മാരക സമിതി ഏർപ്പെടുത്തിയ സി.കേശവൻ അവാർഡിന് പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും പത്തനാപുരം ഗാന്ധിഭവൻ ഓട്ടിസം സ്കൂൾ ചെയർമാനുമായ നസീർ വെളിയിൽ അർഹനായി. 25001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സെപ്തംബർ അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഡോ. വി.കെ.ജയകുമാർ ചെയർമാനും ഡോ. കെ.വി. തോമസ്കുട്ടി, ഷാജി മാധവൻ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.