ഓണം ഖാദി മേളയ്ക്ക് തുടക്കമായി

Thursday 07 August 2025 12:00 AM IST

തിരുവനന്തപുരം: 'എനിക്കും വേണം ഖാദി' കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദിമേളയ്ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജവഹർ ബാലഭവനിൽ മന്ത്രി പി.രാജീവ് നിർവഹിച്ചു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ സമ്മാനകൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വി.കെ പ്രശാന്ത് എം .എൽ.എ അദ്ധ്യക്ഷനായി. സെപ്തംബർ നാല് വരെയാണ് മേള. 30 ശതമാനം സർക്കാർ റിബേറ്റും സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. ഓരോ 1000 രൂപയുടെ പർച്ചേസിനും കൂപ്പണുമുണ്ട്. ഒന്നാംസമ്മാനം ടാറ്റാ ടിയാഗോ ഇവി കാർ. രണ്ടാം സമ്മാനം14 ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകളും മൂന്നാം സമ്മാനം 5000 രൂപയുടെ 50 ഗിഫ്റ്റ് വൗച്ചറുകളുമാണ്.