'മധുരിതം 35' ദൃശ്യ രൂപമൊരുക്കി
Thursday 07 August 2025 12:36 AM IST
ബാലുശ്ശേരി: ഹയർ സെക്കൻഡറിറി വിഭാഗത്തിന്റെ 35-ാം ജന്മദിനത്തിൽ കോക്കല്ലൂർ സർക്കാർ വിദ്യാലയമുറ്റത്ത് കുട്ടികൾ "മധുരിതം 35" ദൃശ്യരൂപമൊരുക്കി. 1990 ഓഗസ്റ്റ് ആറിന് ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്ന കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 35 വർഷങ്ങൾ പൂർത്തിയാക്കി. ആഘോഷത്തിന്റെ ഭാഗമായി "മധുരിതം 35" എന്ന പേരിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ സ്കൗട്ട് ട്രൂപ്പിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ മുഴുവൻ കുട്ടികളും അണിനിരന്ന് 35 എന്ന ദൃശ്യരൂപം വിദ്യാലയ മുറ്റത്തൊരുക്കി. എൻ.എം. നിഷ, മുഹമ്മദ് സി. അച്ചിയത്ത്, എൻ. കൃഷ്ണനുണ്ണി എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.