കഫീന്‍ രഹിത പാനീയ കൂട്ടുമായി എം.ബി.ജി

Thursday 07 August 2025 12:38 AM IST
എം.ബി.ജി

കോഴിക്കോട്: കഫീന്‍ രഹിത ഔഷധ പാനീയ കൂട്ടുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ്. ഇതളും മറ്റ് ഔഷധ സസ്യങ്ങളും അവയുടെ ഗുണം നഷ്ടമാകാതെ ശാസ്ത്രീയമായി ഉണക്കി ശംഖുപുഷ്പത്തിന്റെ നിറവും ചേര്‍ത്താണ് ഔഷധ പാനീയ കൂട്ട് നിര്‍മ്മിച്ചത്. സസ്യങ്ങളില്‍ നിന്നുള്ള ഔഷധ ഗുണത്തിനൊപ്പം ഉന്മേഷവും പകരുന്ന കൂട്ടിന് അക്വാ ഫ്‌ളോറ ഇന്‍ഫ്യൂസ് എന്നാണ് പേരിട്ടിരിക്കുന്നത്. തുണിയിൽ നിന്ന് രക്തക്കറ നീക്കാനുള്ള ആശയം, ആൻ്റിമൈക്രോബിയൽ സ്വഭാവമുള്ള സംയുക്തം തുടങ്ങി സ്റ്റാർട്ടപ്പുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും വ്യാവസായിക അടിസ്ഥാനത്തിൽ ഉയർത്താൻ കഴിയുന്ന സാങ്കേതിക വിദ്യകളും മറ്റും കോഴിക്കോട് ഒളവണ്ണ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചിട്ടുണ്ട്. ഇവ തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കും. ഡ്രൈ ഫ്‌ളവറുകള്‍ ഉപയോഗിച്ചു അക്വാ ഫ്‌ലോറിയ എന്ന പേരില്‍ ഇവിടെ നിര്‍മ്മിക്കുന്ന മെമെന്റോകൾക്ക് ആവശ്യക്കാരെത്തി തുടങ്ങി. അധിനിവേശ സസ്യങ്ങളുടെ സുസ്ഥിര വിനിയോഗം പ്രോത്സാഹിപ്പിക്കുകയും അവയോടൊപ്പം തനതായ സസ്യങ്ങളും ചേര്‍ത്താണ് ഡ്രൈ ഫ്ലവർ ഗൃഹാലങ്കാര വസ്തുക്കളുണ്ടാക്കുന്നത്.