പ്രഭാത ഭക്ഷണ വിതരണം തുടങ്ങി

Thursday 07 August 2025 12:40 AM IST
പ്രഭാത ഭക്ഷണ വിതരണം തുടങ്ങി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങളായ ആനക്കാംപൊയിൽ ഗവ: എൽ.പി സ്കൂളിലും തൊണ്ടിമ്മൽ ഗവ: എൽ.പി സ്കൂളിലും പ്രഭാത ഭക്ഷണ പോഷകാഹാര വിതരണം തുടങ്ങി. ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായാണ് പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചത്. തൊണ്ടിമ്മൽ ഗവ: എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പ്രഭാത ഭക്ഷണ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. റംല ചോലക്കൽ, ലിസി സണ്ണി, എ.പി ബീന, പി ജിഷി, കെ.എസ് രഹന മോൾ,സുരേഷ് തൂലിക പ്രസംഗിച്ചു.