അങ്കണവാടി ജീവനക്കാർ മാർച്ച് നടത്തി
Thursday 07 August 2025 12:09 AM IST
പത്തനംതിട്ട : ഓൺലൈൻ പ്രവർത്തനത്തിന് ഫോൺ ലഭ്യമാക്കുക, ഫേസ് റെക്കഗ്നിഷൻ സിസ്റ്റം നടപ്പാക്കാൻ ആവശ്യമായ ഉപകരണങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ വനിതാശിശുവികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ഗീതാസുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശോഭാ രാജേഷ്, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.അനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം ബൈജു ഓമല്ലൂർ, യൂണിയൻ സംസ്ഥാന സമിതിയംഗം സതി വിജയൻ തുടങ്ങിയവർ സംസാരിച്ചു.