എൻട്രൻസ് പരിശീലനം
Thursday 07 August 2025 12:12 AM IST
പത്തനംതിട്ട : മെഡിക്കൽ, എൻജിനീയറിംഗ് കോഴ്‌സുകൾക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശനം നേടുന്നതിനായുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ലെ പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷയിൽ സയൻസ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡുള്ളവരും പ്ലസ് ടുവിന് സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ എ2 ഗ്രേഡിൽ കുറയാത്ത സി ബി എസ് ഇ വിദ്യാർത്ഥികൾക്കും ഐ സി എസ് ഇ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. 31ന് മുമ്പ് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷിക്കണം. ഫോൺ : 04682322712, 9497103370.