ഊർജ്ജ സംരക്ഷണ അവാർഡ്
Thursday 07 August 2025 12:47 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഊർജ്ജ സംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
വൻകിടസ്ഥാപനങ്ങൾ,ഇടത്തരംസ്ഥാപനങ്ങൾ,ചെറുകിടസ്ഥാപനങ്ങൾ,കെട്ടിടങ്ങൾ,സംഘടനകൾ,എനർജിസേവിംഗ് ഉപകരണനിർമ്മാതാക്കൾ,ആർക്കിടെക്ചർ തുടങ്ങി 7വിഭാഗങ്ങളിലാണ് അവാർഡ്.മൂന്ന് വർഷത്തെ പ്രവർത്തനം പരിശോധിച്ചായിരിക്കും അവാർഡ്. കാഷ് പ്രൈസ്, ഫലകം,ഐ.എസ്.ഒ.50001 കൈവരിക്കാനുള്ള ധനസഹായം എന്നിവ കിട്ടും.എനർജി മാനേജ്മെന്റ് സെന്ററിന്റെ www.keralaenergy.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് cawardsemc@gmail.com ഇ.മെയിലിലാണ് അപേക്ഷ അയക്കേണ്ടത്.അവസാന തീയതി ഒക്ടോബർ 15. വിവരങ്ങൾക്ക് 0471-2594922/2594924.