അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണം

Thursday 07 August 2025 12:48 AM IST
അഞ്ചൽ സെന്റ് ജോൺസ് സ്‌കൂളിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി മജീഷ്യൻ സാമ്രാജ് ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജർ ഫാ. ബോവസ് മാത്യു, പ്രിൻസിപ്പൽ മേരി പോത്തൻ തുടങ്ങിയവർ സമീപം

അഞ്ചൽ : ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സ‌ർക്കാരും പത്തനാപുരം ഗാന്ധിഭവനും സംയുക്തമായി സംഘടിപ്പിച്ച 'വിമുക്തി മന്ത്ര' ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ നടന്നു. പ്രശസ്ത മജീഷ്യൻ സാമ്രാജ് മാജിക്കുകളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയുമാണ് കുട്ടികൾക്ക് സന്ദേശമെത്തിച്ചത്.

സ്കൂളിലെ ആന്റി നാർക്കോട്ടിക് ക്ലബ്, സോഷ്യൽ സർവീസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. "ജീവിതം ഒരു തിരഞ്ഞെടുപ്പാണ്. ഇന്ന് നല്ലത് തിരഞ്ഞെടുക്കൂ, നല്ലതായി ജീവിക്കൂ" എന്ന സന്ദേശം മജീഷ്യൻ സാമ്രാജ് കുട്ടികൾക്ക് നൽകി. തുടർന്ന് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

സ്കൂൾ ലോക്കൽ മാനേജർ ഫാ. ബോവസ് മാത്യു, പ്രിൻസിപ്പൽ മേരി പോത്തൻ, വൈസ് ചെയർമാൻ കെ.എം. മാത്യു, ജനറൽ അക്കാഡമിക് കോർഡിനേറ്റർ പി.ടി. ആന്റണി, ഗാന്ധിഭവൻ സി.ഇ.ഒ. വിൻസെന്റ് ഡാനിയേൽ, കോർഡിനേറ്റർ സോമൻ പിള്ള എന്നിവർ സംസാരിച്ചു