വിവാദ ഉപകരണം: പോസ്റ്റ് പിൻവലിച്ച് ഡോ.ഹാരിസ്

Thursday 07 August 2025 12:14 AM IST

ഡോ.ഹാരിസ് അവധിയിൽ തുടരുന്നു.

തിരുവനന്തപുരം : മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിൽ നിന്ന് കാണാതെ പോയെന്ന ആരോപണമുയർന്ന ഉപകരണത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ഡോ.ഹാരിസ്. മോഴ്സിലേറ്ററും മോഴ്സിലോസ്‌കോപ്പും എന്താണെന്ന് വിശദീകരിച്ച് ഈമാസം രണ്ടിനിട്ട പോസ്റ്റാണ് അവധിയിൽ തുടരുന്നതിനിടെ അദ്ദേഹം പിൻവലിച്ചത്.

മോഴ്സിലേറ്ററിന്റെ ഭാഗമായ മോഴ്സിലോസ്‌കോപ്പ് കാണാനില്ലെന്ന് അന്വേഷണ സംഘം അറിയിച്ചതായി മന്ത്രി വീണാ ജോർജ് വെളിപ്പെടുത്തിയിരുന്നു. ഇത് ഓപ്പറേഷൻ

തിയേറ്ററിലുണ്ടെന്ന് ഡോ.ഹാരിസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ ഉപകരണം ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മാറ്റിവച്ചതെന്നും . ഇക്കാര്യങ്ങൾ വിശദീകരിച്ചാണ് പോസ്റ്റിട്ടത്.

വയറിന്റെ ഉൾഭാഗത്തെരും ശരീര അറകളിലെയും മുഴകളെ കഷണങ്ങളാക്കി

പുറത്തെത്തിക്കുന്ന ഉപകരണമാണ് മോഴ്സിലേറ്റർ. ഏകദേശം 14 ലക്ഷം രൂപ വിലവരും. മോഴ്സിലേറ്റർ കടത്തിവിടാനുള്ള ഉപകരണമാണ് മോഴ്സിലോസ്‌കോപ്. രണ്ട് ലക്ഷം രൂപയാണ് വില. മോഴ്സിലേറ്റർ വലിയ മാംസക്കഷണങ്ങൾ ചെറുതാക്കാനുള്ളതാണ്. കല്ല് പൊടിക്കാൻ ഇതു കൊണ്ട് കഴിയില്ല. സൂക്ഷിച്ചു മാത്രം ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ് കിട്ടിയതോടെ ,പ്രശസ്ത മെഡിക്കൽ കമ്പനികൾ ഇതിന്റെ ഉത്പാദനവും വിൽപ്പനയും നിറുത്തിയെന്നും ഹാരിസ് പോസ്റ്റിൽ വിശദീകരിച്ചിരുന്നു. കാരണം കാണിക്കൽ നോട്ടീസിന്

മറുപടി നൽകുന്നത് മുമ്പ് ഉപകരണത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത് ആരോഗ്യവകുപ്പ് അധികൃതരെയും പ്രകോപിപ്പിച്ചിരുന്നു.