യൂണിയൻ നിലനിറുത്തി എസ്.എഫ്.ഐ
തുടർച്ചയായി 26ാം തവണയും യൂണിവേഴ്സിറ്റി യൂണിയൻ എസ്.എഫ് .ഐ നിലനിറുത്തി . അഞ്ച് ജനറൽ സീറ്റുകളിൽ എസ്.എഫ്.ഐ വിജയിച്ചു. കെ.എസ്.യു എം.എസ്.എഫ് സഖ്യത്തെയാണ് 34 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ തോൽപ്പിച്ചത്. പാലയാട് ക്യാമ്പസിലെ നന്ദജ് ബാബുവാണ് യൂണിയൻ ചെയർപേഴ്സൺ. എളേരിത്തട്ട് ഇ.കെ.നായനാർ സ്മാരക ഗവ.കോളേജിലെ എം.ദിൽജിത്ത് വൈസ് ചെയർപേഴ്സൺ, മാടായി കോ–ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അൽന വിനോദ് വൈസ് ചെയർപേഴ്സൺ ലേഡി ആയും തിരഞ്ഞെടുക്കപ്പെട്ടു.
ജനറൽ സെക്രട്ടറിയായി തളിപ്പറമ്പ് കിലയിലെ കവിത കൃഷ്ണനും ജോയിന്റ് സെക്രട്ടറിയായി ബ്രണ്ണൻ കോളേജിലെ കെ.ആദിഷയും തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജില്ലാ എക്സിക്യുട്ടിവായി പിലാത്തറ കോ–ഓപ്പറേറ്റീവ് കോളേജിലെ പി.കെ.ശ്രീരാഗ് വിജയിച്ചു. വയനാട് ജില്ലാ എക്സിക്യുട്ടിവായി എം.എസ്.എഫിലെ മുഹമ്മദ് നിഹാൽ നറുക്കെടുപ്പിലൂടെ ജയിച്ചു. കാസർകോട് ജില്ലാ എക്സിക്യുട്ടിവായി എം.എസ്.എഫിലെ എം. ടി. പി.ഫിദ രണ്ടു വോട്ടിന് ജയിച്ചു.