ഗുരുദേവജയന്തി: ശിവഗിരിയിൽ സംയുക്തയോഗം 10ന്

Thursday 07 August 2025 2:39 AM IST

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷങ്ങളുടെ വിജയത്തിനായി സംയുക്തയോഗം 10ന് വൈകിട്ട് 3.30ന് ശിവഗിരി മഠത്തിൽ ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും വിവിധ സ്കൂളുകളുടെയും കലാസാംസ്കാരിക സംഘടനകളുടെയും ഭാരവാഹികളും ചതയാഘോഷ കമ്മിറ്റികളും പങ്കെടുക്കുമെന്ന് ജയന്തി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു. സെപ്തംബർ 7നാണ് ഗുരുദേവ ജയന്തി.

 ക​ർ​ക്ക​ട​ക​മാ​സ​ ​ച​ത​യം​:​ ​സ​മൂ​ഹ​പ്രാ​ർ​ത്ഥന

​ക​ർ​ക്ക​ട​ക​മാ​സ​ ​ച​ത​യ​ന​ക്ഷ​ത്ര​ ​ദി​ന​മാ​യ​ 11​ന് ​ശി​വ​ഗി​രി​യി​ൽ​ ​സ​മൂ​ഹ​പ്രാ​ർ​ത്ഥ​ന​യും​ ​വ​ഴി​പാ​ട് ​സ​മ​ർ​പ്പ​ണ​വും​ ​ഉ​ണ്ടാ​വും.​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്ന് ​സം​ഘ​ട​ന​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ച​ത​യ​ ​പ്രാ​ർ​ത്ഥ​ന​യ്ക്ക് ​എ​ത്തും.​ ​ച​ത​യ​ ​പൂ​ജ​യ്ക്കാ​യി​ ​മു​ൻ​കൂ​ട്ടി​ ​ബു​ക്ക് ​ചെ​യ്ത് ​എ​ത്തു​ന്ന​വ​രു​മു​ണ്ട്.​ ​ഭ​ക്ത​ർ​ ​ഗു​രു​പൂ​ജ​ ​പ്ര​സാ​ദം,​ ​അ​ന്ന​ദാ​നം​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​കാ​ർ​ഷി​ക​വി​ള​ക​ളും​ ​പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും​ ​എ​ത്തി​ച്ചു​വ​രു​ന്നു.