പീയൂഷ് ജെയിൻ ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ
Thursday 07 August 2025 2:48 AM IST
കൊച്ചി: കേരള ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണറായി പീയൂഷ് ജെയിൻ ചുമതലയേറ്റു. മുൻ വിജയവാഡ, ഹൈദരാബാദ് ചീഫ് കമ്മിഷണറായിരുന്നു. ന്യൂഡൽഹി, മുംബൈ, രാജസ്ഥാൻ, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ജോയിന്റ് അസസറായിരുന്നു.
ഫിനാൻസ് ആൻഡ് മാർക്കറ്റിംഗിൽ എം.ബി.എ യും ,എൽ.എൽ.ബി ബിരുദവും നേടിയിട്ടുണ്ട്. ഇന്ത്യൻ റവന്യൂ സർവീസ് 1990 ബാച്ച് ഉദ്യോഗസ്ഥനാണ്.