സ്വാതന്ത്ര്യദിനപരേഡ്:മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും
Thursday 07 August 2025 3:08 AM IST
തിരുവനന്തപുരം:സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് തലസ്ഥാനത്ത് നടക്കുന്ന സേനാവിഭാഗങ്ങളുടെ പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ ആസ്ഥാനങ്ങളിലെ പരേഡിൽ മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും.മന്ത്രിമാരായ വി.ശിവൻകുട്ടി കൊല്ലത്തും വീണാജോർജ്ജ് പത്തനംതിട്ടയിലും സജി ചെറിയാൻ ആലപ്പുഴയിലും ജെ.ചിഞ്ചുറാണി കോട്ടയത്തും പങ്കെടുക്കും. ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, എറണാകുളത്ത് പി.രാജീവ്, തൃശ്ശൂരിൽ ആർ.ബിന്ദു, പാലക്കാട് എം.ബി.രാജേഷ്, മലപ്പുറത്ത് കെ.രാജൻ എന്നിവരാകും അഭിവാദ്യം സ്വീകരിക്കുക. എ.കെ.ശശീന്ദ്രൻ കോഴിക്കോടും ഒ.ആർ.കേളു വയനാടും രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂരും കെ.കൃഷ്ണൻകുട്ടി കാസർകോട്ടും പരേഡിൽ പങ്കെടുക്കും.